Sports

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബാഴ്‌സ

വിജയവഴിയില്‍  തിരിച്ചെത്താന്‍ ബാഴ്‌സ
X
barzalona

[related]

മാഡ്രിഡ്: രണ്ടാഴ്ചയോളമായി തുടരുന്ന കഷ്ടക്കാലത്തില്‍ നിന്ന് ശക്തമായി തിരിച്ചുവരാനുറച്ച് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇന്ന് അങ്കത്തട്ടിലിറങ്ങും. ലീഗില്‍ 13ാം സ്ഥാനത്തുള്ള വലന്‍സിയയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബാഴ്‌സലോണയുടെ എതിരാളികള്‍.
സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടേറ്റ തോല്‍വിക്കു ശേഷം ചാംപ്യന്‍സ് ലീഗിലും കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റിരുന്നു.
തുടര്‍ച്ചയായ 39 മല്‍സരങ്ങളിലെ അപരാജിത കുതിപ്പിനു ശേഷമാണ് എല്‍ ക്ലാസിക്കോയില്‍ റയലിനു മുന്നില്‍ ബാഴ്‌സ തോറ്റത്. ഇതിനു ശേഷമാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റത് എന്നതും ശ്രദ്ധേയമാണ്.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനോടായിരുന്നു ബാഴ്‌സയുടെ തോല്‍വി. അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ലയണല്‍ മെസ്സി-ലൂയിസ് സുവാറസ്-നെയ്മര്‍ ത്രയങ്ങള്‍ നയിക്കുന്ന ബാഴ്‌സയ്ക്ക് ജയിക്കാനായത്.
മൂന്നെണ്ണത്തില്‍ പരാജയത്തിന്റെ കൈപുനീര്‍ കുടിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടു തോല്‍വിയുടെ ആഘാതം മാറും മുമ്പാണ് കാപ്‌നൂവിലേക്ക് ബാഴ്‌സ വലന്‍സിയയെ ക്ഷണിക്കുന്നത്. പരാജയ കഥ മറക്കാന്‍ വലന്‍സിയക്കെതിരേ വമ്പന്‍ ജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ലൂയിസ് എന്റ്‌റിക്വെ പരിശീലിപ്പിക്കുന്ന ബാഴ്‌സ.
ഒരുഘട്ടത്തില്‍ ലീഗ് കിരീടത്തിനായി ആധികാരിക മുന്നേറ്റം നടത്തിയ ബാഴ്‌സയ്ക്ക് ഇപ്പോള്‍ ഒരു പോയിന്റിന്റെ ലീഡ് മാത്രമാണുള്ളത്. 32 മല്‍സരങ്ങളില്‍ നിന്ന് 76 പോയിന്റോടെയാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. 75 പോയിന്റുമായി റയല്‍ രണ്ടാമതും 73 പോയിന്റോടെ അത്‌ലറ്റികോ മൂന്നാം സ്ഥാനത്തുമുണ്ട്.
Next Story

RELATED STORIES

Share it