malappuram local

വിജയഭേരി ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി തലങ്ങളിലേക്കും

മലപ്പുറം: ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് നടപ്പാക്കിവരുന്ന വിജയഭേരി പ്രവര്‍ത്തനങ്ങള്‍  ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി തലത്തിലും വ്യാപിപിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍മാരുടെ പ്രത്യേക പരിശീലനങ്ങള്‍ ഇതിനായി നടന്ന് കഴിഞ്ഞു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ക്ക് പ്രത്യേക കൈപുസ്തകങ്ങള്‍, സ്മാര്‍ട്ട് ക്ലസ് റൂമുകളിലേക്കാവശ്യമായ ഇ-കണ്ടന്റ് അധ്യാപക പരിശീലനങ്ങള്‍, തിരഞ്ഞെടുത്ത അധ്യാപികമാര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് പരിശീലനം, കരിയര്‍ ഗൈഡന്‍സ് സെന്ററുകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തുടര്‍ പരിശീലനങ്ങള്‍ എന്നിവ നല്‍കും. 100 ശതമാനം വിജയം എല്ലാ സ്‌കൂളുകളിലും ഉറപ്പുവരുത്തുന്നതോടൊപ്പം 10 ശതമാനം വിദ്യാര്‍ഥികളെ എപ്ലസ് ഗ്രേഡിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കും. ഹൈസ്‌കൂള്‍ വിജയഭേരി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണ്.
ജില്ലയുടെ 10ാംക്ലാസ് റിസള്‍ട്ട് 100 ശതമാനത്തിലെത്തുന്നതോടൊപ്പം 15 ശതമാനം വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് ഉറപ്പുവരുത്തുന്നതിന് പ്രത്യേക എ പ്ലസ് ക്ലബുകള്‍ എല്ലാ സ്‌കൂളുകളിലും രൂപീകരിച്ച് പരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേക കൈപുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ്. വിജയഭേരി ഹൈസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹൈസ്‌കൂള്‍ വിജയഭേരി കോ-ഓഡിനേറ്റര്‍മാരുടെ (10 ക്ലാസ്) യോഗം ജൂലൈ 2ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. എല്ലാ കോ-ഓഡിനേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അറിയിച്ചു.
Next Story

RELATED STORIES

Share it