വിജയന്‍ ചെറുകര സ്ഥാനമൊഴിഞ്ഞു; കെ രാജന്‍ എംഎല്‍എക്ക് ചുമതല

കല്‍പ്പറ്റ: മിച്ചഭൂമി മറിച്ചുവില്‍ക്കല്‍ വിവാദത്തില്‍ ആരോപണവിധേയനായ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര സ്ഥാനമൊഴിഞ്ഞു. ദേശീയ കൗണ്‍സിലംഗം കെ രാജന്‍ എംഎല്‍എക്കാണ് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല.
ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് രാജിസന്നദ്ധത അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഭവം പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതിനാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും സത്യന്‍ മൊകേരി, കെ രാജന്‍ എംഎല്‍എ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it