wayanad local

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍



മാനന്തവാടി: വടേരി ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടാനുബന്ധിച്ച് വിജയദശമി ദിനത്തില്‍ ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി. പൂജാകര്‍മങ്ങള്‍ക്ക് മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി ടി  മനോഹരന്‍ എമ്പ്രാന്തിരി സഹകാര്‍മികത്വം വഹിച്ചു. വാഹനപൂജ, ഗ്രന്ഥമെടുപ്പ് എന്നിവയുമുണ്ടായി. ക്ഷേത്ര യോഗം പ്രസിഡന്റ് വി എം ശ്രീവല്‍സന്‍,  വി ആര്‍ മണി, സി കെ ശ്രീധരന്‍, ടി കെ ഉണ്ണി, എം വി സുരേന്ദ്രന്‍, ടി കെ മാധവക്കുറുപ്പ്, എ കെ സുദര്‍ശന നന്ദന്‍, പി എസ് സുകുമാരന്‍, കെ എം പ്രദീപ്, മാതൃശക്തി ഭാരവാഹികളായ മിനി സുരേന്ദ്രന്‍, പ്രിന്‍സി സുന്ദര്‍ലാല്‍, ദിവ്യ വീരന്‍, രാധാമണി രാജു നേതൃത്വം നല്‍കി.സുല്‍ത്താന്‍ ബത്തേരി: മാരിയമ്മന്‍ ക്ഷേത്രത്തിലും മഹാഗണപതി ക്ഷേത്രത്തിലും നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. രാവിലെ ആരംഭിച്ച ചടങ്ങുകള്‍ 12ഓടെയാണ് സമാപിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യകം കൗണ്ടറുകളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. മാരിയമ്മന്‍ ക്ഷേത്രത്തില്‍ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍ ഐ തങ്കമണി കുട്ടികളെ എഴുത്തിനിരുത്തി. മഹാഗണപതി ക്ഷേത്രത്തില്‍ കെ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡോ. വി സത്യാനന്ദന്‍ നായര്‍, ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവരും നരസിംഹ ക്ഷേത്രത്തില്‍ ഡോ. പി ലക്ഷ്മണന്‍ മാസറ്ററും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി. നൂല്‍പ്പുഴ കണ്ണങ്കോട് നവോദയവായന ശാലയില്‍ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ധനേഷ്‌കുമാര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി. ഗ്രന്ഥശാലാ പ്രസിഡന്റ് സി എം ഐസക്, സെക്രട്ടറി കെ വി സുരേഷ് ബാബു, മറ്റ് ഭാരവാഹികളായ കെ വി ബാലകൃഷ്ണന്‍, ടി എം നളരാജന്‍, സി കെ കേശവന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it