Sports

വിജയത്തോടെ തുടങ്ങാന്‍ ചാംപ്യന്‍മാര്‍

ടൊലുസ്: യൂറോ കപ്പിലെ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഇന്ന് കളത്തില്‍. ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ ചെക്ക് റിപബ്ലിക്കാണ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം ലക്ഷ്യംവയ്ക്കുന്ന സ്‌പെയിനിന്റെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ ആദ്യ മല്‍സരം കൂടിയാണിത്.
2014 ബ്രസീല്‍ ലോകകപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര് ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ പങ്കെടുക്കുന്നത്. അതിനാല്‍ തന്നെ ബ്രസീല്‍ ലോകകപ്പിലെ തിരിച്ചടിക്ക് യൂറോയിലെ പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചെമ്പട.
സ്‌പെയിനിനു വേണ്ടി ഇന്ന് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയെ കളിച്ചേക്കും. കോച്ച് വിസെന്റ് ഡെല്‍ബോസ്‌കാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്നലെ ഡെഹെയെ പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it