വിജയം ഉറപ്പെന്ന് ബാബു; യുഡിഎഫ് തരംതാണ് കളിച്ചു- സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ താന്‍തന്നെ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തലെന്ന് മന്ത്രി കെ ബാബു. കേരളത്തില്‍ യുഡിഎഫ് തകര്‍ന്നടിയുമെന്നും താന്‍ ഉള്‍പ്പെടെയുളള മന്ത്രിമാര്‍ തോല്‍ക്കുമെന്നുമുള്ള എക്‌സിറ്റ്‌പോള്‍ ഫലം ശരിയാണെന്ന് തനിക്ക് തോന്നുന്നില്ല. ഇനി അഥവാ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടാവുകയാണെങ്കില്‍ അതിനര്‍ഥം ബിജെപി എല്‍ഡിഎഫിന് വോട്ട് ചെയ്തുവെന്നാണെന്നും അല്ലാതെ ഇത്തരത്തില്‍ സംഭവിക്കില്ലെന്നും കെ ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ തരംതാണ കളികളാണ് യുഡിഎഫും യുഡിഎഫ് സ്ഥാനാര്‍ഥിയും കൡച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ യുഡിഎഫും യുഡിഎഫ് സ്ഥാനാര്‍ഥിയും വ്യക്തിപരമായി ആക്ഷേപിച്ചു. ഇതിന്റെ ഭാഗമായിട്ടായിരുന്നു തനിക്കെതിരെ അപരനെ വരെ നിര്‍ത്തിയതെന്നും സ്വരാജ് ആരോപിച്ചു.
Next Story

RELATED STORIES

Share it