kannur local

വിജയം അവകാശപ്പെട്ട് മുന്നണികള്‍

കണ്ണൂര്‍: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്കായിരിക്കുമെന്ന് അവകാശപ്പെട്ട് ഇടതു-വലതുമുന്നണികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തന്നെ ഇക്കുറിയുമുണ്ടാക്കുമെന്ന അവകാശവാദമാണ് യുഡിഎഫിന്റേത്.
തലശ്ശേരിയില്‍ കൂടി ജയിച്ചാല്‍ അദ്ഭുതപ്പെടാനില്ലെന്നും യുഡിഎഫ് അമിതാത്മവിശ്വാസത്തോടെ അഭിപ്രായപ്പെടുന്നു. അതേസമയം, കഴിഞ്ഞതവണയുണ്ടായ അടിതെറ്റല്‍ ഇക്കുറി ഉണ്ടാവില്ലെന്നും രണ്ട്‌സീറ്റ് കൂടുതല്‍ ലഭിക്കുമെന്ന് എല്‍ഡിഎഫും പറയുന്നു.
പേരാവൂരില്‍ അട്ടിമറിയും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എക്‌സിറ്റ്‌പോള്‍ ഫലത്തിന്റെ ആശ്വാസത്തിലാണ് എല്‍ഡിഎഫെങ്കിലും അഴീക്കോട് എം വി നികേഷ്‌കുമാര്‍ പരാജയപ്പെടുമെന്ന പ്രവചനം ഇടതുക്യാംപിനെ ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും അഴീക്കോട്ടെ വിജയത്തെ കുറിച്ച് സംശയമൊന്നുമില്ലെന്നും അവര്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായെന്ന് എം വി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അഴിമതി സര്‍ക്കാരിനെ പുറത്താക്കാനും വര്‍ഗീയതയെ തുടച്ച് നീക്കാനുമുള്ള ജനഹിതമാണ് ഇടതുപക്ഷ മുന്നേറ്റത്തിന് അടിസ്ഥാനം. കള്ളവോട്ടെന്ന കള്ളപ്രചരണവും കേന്ദ്രസേനയെ കൊണ്ടുവന്ന് ഭീകരത സൃഷ്ടിച്ചുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ അനുകൂല ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ പരിശ്രമിച്ചതെന്നും സിപിഎം ആരോപിച്ചു.
അതേസമയം, എക്‌സിറ്റ്‌പോള്‍ പ്രവചനം വിശ്വസിച്ച് എല്‍ഡിഎഫിന് രണ്ടു ദിവസം സ്വപ്‌നം കാണാമെന്നാണ് കെ സി ജോസഫിന്റെ പ്രതികരണം. യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്നും കെ സി ജോസഫ് അഭിപ്രായപ്പെട്ടു. അഴീക്കോട്ട് താന്‍ ജയിക്കുമെന്ന് കെ എം ഷാജിയും ദൃശ്യമാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story

RELATED STORIES

Share it