വിചാരണ തുടങ്ങും മുമ്പേ ഓഷ്‌വിറ്റസ് ജീവനക്കാരന്‍ അന്തരിച്ചു

ബെര്‍ലിന്‍: വംശഹത്യാ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നാത്‌സി ജര്‍മനിയിലെ ഓഷ്‌വിറ്റസ് കോണ്‍സന്‍േ്രടഷന്‍ ക്യാംപിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഏണസ്റ്റ് ത്രെമ്മെല്‍(93) അന്തരിച്ചു. 1942 നവംബര്‍ മുതല്‍ 1943 ജൂണ്‍ വരെ ഓഷ്‌വിറ്റസ് ക്യാംപില്‍ നാത്‌സി എസ്എസ് ഗാര്‍ഡ് അംഗമായിരുന്നു.
നാത്‌സി ഭരണകാലത്ത് ക്യാംപില്‍ തടവിലിട്ടിരുന്ന 1000ത്തിലധികം പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ത്രെമ്മെലിനെതിരായ വിചാരണാ നടപടികള്‍ ഈ മാസം 13ന് ആരംഭിക്കാനായിരുന്നു തീരുമാനം. ഹോളോകോസ്റ്റിന്റെ ഭാഗമായ ജൂതകൂട്ടക്കൊലകളില്‍ നാത്‌സി ഭരണകൂടത്തിന്റെ ഉപകരണമായി ഇയാള്‍ പ്രവര്‍ത്തിച്ചെന്ന് വിചാരണകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it