palakkad local

വിചാരണത്തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു

പാലക്കാട്: സെല്‍ മാറ്റിയതില്‍ ക്ഷുഭിതനായ കൊലക്കേസ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പാലക്കാട് സബ് ജയിലില്‍ ഇന്നലെയാണ് സംഭവം. രാവിലെ പത്തോടെ സെല്ലില്‍നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് റിമാന്‍ഡില്‍ കഴിയുന്ന വിഷ്ണു(25) ആക്രമിച്ചത്.
ആക്രമണത്തില്‍ പോള്‍ സെല്‍വരാജ്, രാജേഷ്, സിബു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി. മൂന്ന് വര്‍ഷമായി ഇയാള്‍ പാലക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനാണ്.
ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസമായി ആക്രമണ സ്വഭാവം കാണിച്ചിരുന്നതായി സൂചനയുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരേ പാലക്കാട് സൗത്ത് പോലിസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണു പാലക്കാട് സിവില്‍ സ്‌റ്റേഷന് സമീപമാണ് താമസിച്ചിരുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ ഇയാള്‍ ഏറെക്കാലം തൃശൂര്‍ ജുവനൈല്‍ ഹോമിലായിരുന്നു.
Next Story

RELATED STORIES

Share it