World

വിഖ്യാത എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു

വാഷിങ്ടണ്‍: വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനും പുലിസ്റ്റര്‍ പ്രൈസ്, നാഷനല്‍ ബുക്ക് അവാര്‍ഡ്, മാന്‍ബുക്കര്‍ ഇന്റര്‍നാഷനല്‍ പ്രൈസ് ജേതാവുമായ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. അമേരിക്കന്‍ പാസ്റ്റോറല്‍, ഐ മാരീഡ് എ കമ്യൂണിസ്റ്റ് ആന്റ് പോര്‍ട്ട്‌നോയിസ് കംപ്ലയിന്റ് എന്നീ പ്രശസ്ത നോവലുകളുടെ കര്‍ത്താവാണ്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. 1959ല്‍ പ്രസിദ്ധീകരിച്ച ഗുഡ്‌ബൈ കൊളംബസ് എന്ന ചെറുക്കഥാ സമാഹാരത്തിലൂടെയാണ് ഫിലിപ്പ് റോത്ത് എഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടുന്നത്. തുടര്‍ന്ന് ഒരുദാശാബ്ദത്തിനു ശേഷം ഐ മാരീഡ് എ കമ്യൂണിസ്റ്റ് ആന്റ് പോര്‍ട്ട്‌നോയിസ് കംപ്ലയിന്റ് എന്ന നോവലിലൂടെ അദ്ദേഹം യുഎസില്‍ പ്രസിദ്ധനായി. പിന്നീട് ചരിത്രനോവലുകളും അദ്ദേഹം എഴുതുകയുണ്ടായി. 1997ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ പാസ്റ്റോറല്‍ എന്ന നോവല്‍ അദ്ദേഹത്തെ പുലിസ്റ്റര്‍ പ്രൈസ് ജേതാവാക്കി. 2009ല്‍ നോവല്‍ എഴുത്ത് അവസാനിപ്പിക്കുന്നതുവരെ അദ്ദേഹത്തിന്റേതായി 30ഓളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it