palakkad local

വിക്‌ടോറിയയിലെ സമാന്തര കല്ലറ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട് : വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസം ചിലര്‍ സമാന്തര കല്ലറയുണ്ടാക്കി റീത്ത് വച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കേസെടുത്തു.
ജില്ലാ പോലിസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും സംഭവത്തെകുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി കെ വി പ്രസന്നകുമാര്‍ സമര്‍പ്പിച്ച കേസിലാണ് നടപടി. സംഭവത്തില്‍ കാംപസിനകത്തും പുറത്തുമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒടുവിലത്തെ ഇരയാണ് 26 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ. സരസു.
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ കായികമായി നേരിടുന്നതാണ് സംഘടനയുടെ ശീലമെന്ന് പരാതിയില്‍ പറയുന്നു. ഡോ. സരസുവിന്റെ പരാതി കണക്കിലെടുത്ത് നിസാര കേസ് മാത്രമാണ് പോലിസ് രജിസ്റ്റര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കല്ലറ നിര്‍മിച്ചവര്‍ ഇന്നത്തെ ഹീറോകളാണെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it