വിക്‌ടേഴ്‌സ് ചാനല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ ഐടി@ സ്‌കൂള്‍ വിക്‌ടേഴ്‌സിന്റെ സംപ്രേഷണ പൂര്‍ണമായും ഡിജിറ്റലായി. ഐഎസ്ആര്‍ഒയുടെ അംഗീകൃത ഏജന്‍സിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇനിമുതല്‍ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെയും ശബ്ദം വ്യക്തമായും ആസ്വദിക്കാനാവും. ഇതോടെ ഇന്ത്യയില്‍ പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ സംപ്രേഷണം ചെയ്യുന്ന ഏക വിദ്യാഭ്യാസ ചാനലായി വിക്‌ടേഴ്‌സ്.
Next Story

RELATED STORIES

Share it