വികാസ് പീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം: കേന്ദ്രസ ര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡായ വികാസ് പീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 23 ഭാഷകളിലുള്ള പോര്‍ട്ടലില്‍ പുതിയ വിവരദാതാക്കളുടെ എണ്ണവും പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തില്‍ അനുദിന വര്‍ധനയാണ് ഉണ്ടാവുന്നത്.  കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ഊര്‍ജം, ഇ-ഭരണം തുടങ്ങിയ ആറു വിഷയങ്ങളിലാണ് വിവരങ്ങളും വിവരദാതാക്കളും ഉള്ളത്. ഓണ്‍ലൈന്‍ സന്നദ്ധ പ്രവര്‍ത്തകരാണ് വിവരദാതാക്കള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും ജിഎസ്ടി നിലവില്‍ വന്നതോടെ ജിഎസ്ടിയെക്കുറിച്ചറിയാനുമാണ് കൂടുതല്‍ പേര്‍ വികാസ് പീഡിയ സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സര്‍വകലാശാലകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മലയാളം ഭാഷാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it