വികാരിയെ കൈയേറ്റം ചെയ്തു; മൂന്ന് പേര്‍ റിമാന്‍ഡില്‍

ആലപ്പുഴ: ഈസ്റ്റര്‍ ദിനത്തില്‍ മാവേലിക്കര ചാരുമൂട്ടില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തിലെ പ്രതികള്‍ റിമാന്‍ഡില്‍. താമരക്കുളം മേക്കുമുറിയില്‍ ഷെനില്‍ ഭവനത്തില്‍ ശെല്‍വന്‍ മകന്‍ ഷെനില്‍ രാജ്(34),) ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുനക്കര കരിമുളക്കല്‍  രാധാകൃഷ്ണ പിള്ളയുടെ മകന്‍ കോലാപ്പി എന്നു വിളിക്കുന്ന അരുണ്‍കുമാര്‍(33), താമരക്കുളം വേടരപ്ലാവ് വടക്ക് മുറിയില്‍ തറയില്‍ വടക്കതില്‍ സുധാകരന്‍ മകന്‍ സുനു(27) എന്നിവരെയാണു മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.
ചാരുംമൂട് കരിമുളക്കല്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനു നേരെയാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് പ്രദേശത്തെ ആ ര്‍എസ്എസ് ക്രിമിനലുകളുടേയും ക്വട്ടേഷന്‍ സംഘങ്ങളുടേയും നേതൃത്വത്തില്‍ അക്രമമഴിച്ചു വിട്ടത്. പുലര്‍ച്ചെ ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ കോര്‍ എപ്പിസ്‌കോപ്പ ഫാദര്‍ എം കെ വര്‍ഗീസിനു നേരെയാണു ആദ്യം കൈയേറ്റ ശ്രമം ഉണ്ടായത്.  പ്രദിക്ഷണം ഉണ്ടായതിനാല്‍ സ്ഥിരം പാര്‍ക്ക് ചെയ്യുന്നിടത്തു നിന്നും മാറി പള്ളിക്ക് സമീപം വാഹനം നിര്‍ത്തി  ഇറങ്ങാന്‍ തുടങ്ങവേ ഏഴംഗ അക്രമി സംഘം മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. ഇതു കണ്ട് പരിഭ്രാന്തനായ വൈദികന്‍ ബഹളം വയ്ക്കുന്നത് കേട്ട് വിശ്വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം പള്ളി കോംപൗണ്ടിലെ ഗാര്‍ഡന്‍ നശിപ്പിച്ചിട്ട് തൊട്ടടുത്ത പള്ളി വക കെട്ടിടത്തിലേക്ക് ഓടിക്കയറി. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍, കതകുകള്‍, ഭിത്തി എന്നിവ  തകര്‍ത്തു. അടിവസ്ത്രം മാത്രം ധരിച്ചെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് നൂറനാട് പോലിസ് സ്ഥലത്തെത്തുകയും സംഭവസ്ഥലത്തു നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ നേതൃത്വത്തില്‍ പള്ളി കോംപൗണ്ടില്‍ വോള്‍ട്ട് സെമിത്തേരി പണിയുന്നതുമായി ബന്ധപ്പെട്ട് അരുണും സംഘവും ഫാദര്‍ വര്‍ഗീസിനെ ഇതിനു മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സെമിത്തേരിക്കെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തിയിരുന്നു. ആക്രമണത്തില്‍ വിവിധ മതരാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധിച്ചു. കരിമുളക്കലില്‍ നടന്ന പ്രതിഷേധ യോഗം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്, മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍ രാജേഷ് എംഎല്‍എ,   പോപുല ര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it