Kottayam Local

വികസന തുടര്‍ച്ച ലക്ഷ്യമിട്ട് മുരുക്കോലി വാര്‍ഡിലെ വിജയം

ഈരാറ്റുപേട്ട: എസ്ഡിപിഐ ക്കും വാര്‍ഡംഗമെന്ന നിലയിലെ പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് മുരുക്കോലി വാര്‍ഡിലെ ബിനു നാരായണന്റെ വിജയം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡായ മുരുക്കോലി വാര്‍ഡില്‍ ബിനു നാരായണനും സഹോദരന്‍ ബിജു നാരായണന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ദിലീപ് മുത്തേടത്തും ആണ് മല്‍സരിച്ചത്.
2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടു വോട്ടിനാണ് വിജയിച്ചതെങ്കില്‍ ഇത്തവണ 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിനു നാരായണന്‍ വിജയിച്ചത്. സാമുദായിക രാഷ്ട്രീയ പ്പാര്‍ട്ടിയായ ലീഗിനും എല്‍ഡിഎഫിനും എതിരായാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി ബിനു നാരായണന്‍ ഇവിടെ വിജയിച്ചത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണങ്ങള്‍ വാര്‍ഡില്‍ നിഷ്പ്രഭമായി. ബിനു നാരായണന്‍ 262 വോട്ട് നേടി വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 192 വോട്ടും ലീഗ് സ്ഥാനാര്‍ഥി 104 വോട്ടും നേടി. പഞ്ചായത്ത് ഭരണസമിതിയില്‍ പങ്കാളിത്തമില്ലാതിരുന്നിട്ടും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പാക്കിയത്. ഇത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞത് എസ്ഡിപിഐയുടെ ചിട്ടയായ പ്രവര്‍ത്തന മികവു കൂടിയായി പാര്‍ട്ടി വിലയിരുത്തുന്നു. എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടത്തില്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it