Kollam Local

വികസനത്തില്‍ കുഞ്ഞുമോന്‍ കാട്ടിയ അനാസ്ഥ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരിലെ മുഖ്യവിഷയമെന്ന്

ശാസ്താംകോട്ട: ഒന്നര പതിറ്റാണ്ടായി നിയമസഭയില്‍ കുന്നത്തൂരിനെ പ്രതിനിധീകരിച്ച കോവൂര്‍കുഞ്ഞുമോന്‍ വികസന പ്രവര്‍ത്തനത്തില്‍ കുന്നത്തൂരിനോട് കാട്ടിയ അവഗണനയും വഞ്ചനയുമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ആര്‍എസ്പി സംസ്ഥാനജനറല്‍ സെക്രട്ടറി എ എ അസീസ് എംഎല്‍എ ശൂരനാട്ട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട സബ്ട്രഷറി, കെഎസ്ആര്‍ടിസി സ്റ്റാന്റ്, ശുദ്ധജലതടാകസംരക്ഷണം, സിവില്‍ സ്റ്റേഷന്‍ നിര്‍മാണം, പോരുവഴിയിലെ ഗവ.ഐടിഐ, നിര്‍്മാണം പൂര്‍ത്തീകരിക്കാത്ത വെട്ടിയതോട് ഉള്‍പ്പടെയുള്ള പാലങ്ങള്‍, തകര്‍ന്ന റോഡുകള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സ്ഥലം എംഎല്‍എ ആയ കുഞ്ഞുമോന്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എം എല്‍എ മാരുടെ ആസ്തി വികസഫണ്ട്, പ്രാദേശികവികസനഫണ്ട് ഇനത്തില്‍ ലഭിച്ച 30 കോടിയുടെ വിനിയോഗത്തെ സംബന്ധിച്ച് ഇതില്‍ കുന്നത്തൂരിലെ വികസനത്തിന് എത്ര തുക ചിലവഴിച്ചുവെന്നത് ജനങ്ങള്‍ക്കുമുന്നില്‍ കുഞ്ഞുമോന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it