palakkad local

വികസനത്തിന് ഭരണ-പ്രതിപക്ഷ യോജിപ്പു വേണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പാലക്കാട്: അടിസ്ഥാനപരമായ വികസനത്തിന് ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് മുന്നോട്ടുപോവണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നവകേരളം 2018 പ്രദര്‍ശന- വിപണന മേളയുടെ മാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ സമ്പത്ത് മനുഷ്യവിഭവ ശേഷിയാണ്. അത് മികവുറ്റതാക്കാന്‍ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി.
പരിപാടിയില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങള്‍ പി കെ ബിജു എംപി വിതരണം ചെയ്തു. അഗ്നി സുരക്ഷാ വകുപ്പിന്റേതാണ് മികച്ച സ്റ്റാള്‍. കെ വി വിജയദാസ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് രാജ്(സിപിഐ), ഓട്ടൂര്‍ ഉണ്ണകൃഷ്ണന്‍(എന്‍സിപി), ടി എന്‍ ചാമ്മിയപ്പന്‍(സിഎംപി), ശിവരാജേഷ്(കേരള കോണ്‍ഗ്രസ്-ംം), മോന്‍സി തോമസ്(കേരള കോണ്‍ഗ്രസ്- ബി), ജയന്‍ മമ്പ്രം(കേരള ജനപക്ഷം) സംസാരിച്ചു.
നവകേരളം 2018’ന്റെ ഭാഗമായി കോട്ടമൈതാനം വാടിക ഉദ്യാനത്തില്‍ നടത്തിയ ചിത്രരചന മല്‍സരത്തിലെ വിജയികള്‍ക്ക് പി കെ ബിജു എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it