kannur local

വികസനത്തിന് ഒരുദിവസത്തെ ആയുസ്; റോഡ് ഒലിച്ചുപോയി

ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ സെന്‍ട്രല്‍ ജങ്ഷന്‍ പാളാട് റോഡിന്റെ വീതികൂട്ടി ടാറിങ് തുടങ്ങിയെങ്കിലും ഓവുചാല്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം ഒഴുകി റോഡ് ഒലിച്ചുപോയി. പാതയുടെ ഇരുഭാഗങ്ങളിലും ചാല്‍ നിര്‍മിച്ചാല്‍ മാത്രമേ റോഡ് നിലനില്‍ക്കുകയുള്ളൂ.
കാലവര്‍ഷത്തിലും വേനല്‍മഴയിലും ചൊക്രാം വളവ്, പട്ടാനൂര്‍ മേഖലകളില്‍നിന്ന് ശക്തിയായി ഒഴുകിയെത്തുന്ന വെള്ളം ഈ റോഡിലൂടെയാണ് പുഴയിലേക്കെത്തുന്നത്. ഇരുഭാഗങ്ങളിലും ഓവുചാല്‍ നിര്‍മിക്കണമെന്ന് ആയിപ്പുഴ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നടുക്കണ്ടി ഫിറോസ് അധ്യക്ഷത  വഹിച്ചു. കെ വി മാമു, കൊവ്വല്‍ മജീദ്, കെ കെ. അയ്യൂബ്, സി കെ ഹനീഫ, കെ അബു, വി അശ്‌റഫ്, സി എച്ച് മുത്തലിബ്, വി ഹബീബ്, കെ റഹീം, വി ഹനീഫ, അഫ്‌സര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it