Flash News

വിഐപി പരിഗണന കിട്ടിയില്ല;എസ്പി നേതാവിന്റെ ബന്ധു എസ്‌ഐയുടെ മുഖത്തടിച്ചു

വിഐപി പരിഗണന കിട്ടിയില്ല;എസ്പി നേതാവിന്റെ ബന്ധു എസ്‌ഐയുടെ മുഖത്തടിച്ചു
X


ഇറ്റാ: വിഐപി പരിഗണന കിട്ടണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സമാജ് വാദി പാര്‍ട്ടി നേതാവിന്റെ അനന്തരവന്‍ എസ്‌ഐയുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശ് ഇറ്റായിലാണ് സംഭവം. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനും സമാജ് വാദി പാര്‍ട്ടി നേതാവുമായ രമേശ് യാദവിന്റെ അനന്തരവന്‍ മോഹിത് യാദവ് ആണ് പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തത്.

ഒരു ബന്ധുവുമൊത്ത് രാവിലെ ആശുപത്രിയിലെത്തിയ മോഹിത് വിഐപി പരിഗണന ആവശ്യപ്പെട്ടു. എക്‌സ്‌റേ എടുക്കാന്‍ കാത്തുനില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയും ലാബ് ടെക്‌നിഷ്യനെ മര്‍ദ്ദിക്കുകയും ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസെത്തി മോഹിതിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം, താന്‍ എംഎല്‍എയുടെ അനന്തരവനാണെന്നും തനിക്ക് ആ പരിഗണന നല്‍കണമെന്നും പറഞ്ഞ്  മോഹിത് യാദവ് എസ്‌ഐയെ മര്‍ദ്ദിക്കുകയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ കയറി പിടിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ മോഹിത് യാദവിനെ തള്ളി രമേശ് യാദവ് രംഗത്തെത്തി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it