വിഎസ് വിജയഘടകമെന്നത് മാധ്യമ വ്യാഖ്യാനം: പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിജയഘടകമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ വിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതേ നിലയില്‍ തന്നെ വലിയ വിജയം നേടാന്‍ പോവുകയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിഎസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ നേതൃത്വം കൊടുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. വിഎസ് മല്‍സിക്കുന്നതിന് പ്രായം തടസ്സമല്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം പാര്‍ട്ടി നിലപാടല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യങ്ങളൊക്കെ ആലോചിക്കുക. അക്കാര്യത്തില്‍ പാര്‍ട്ടി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, നിലപാടും എടുത്തിട്ടില്ലെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന വിഎസിന്റെ പ്രസ്താവനയും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി ഇക്കാര്യം ആലോചിച്ചിട്ടില്ല എന്നത് വസ്തുതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it