വിഎസ്- പിണറായി മല്‍സരം തിരഞ്ഞെടുപ്പിലെ മുഖ്യഘടകം: മാണി

കോട്ടയം: വിഎസ്-പിണറായി മല്‍സരം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച നിലപാട്-2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നത് ഇവന്റ് മാനേജ്‌മെന്റിന്റെ സൃഷ്ടിയാണ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് പ്രസക്തിയില്ല. പ്രതിപക്ഷത്തിനു വികസന അജണ്ടയില്ല. എല്ലാ കാലവും എല്‍ഡിഎഫ് വികസനത്തിനെതിരാണ്. താരതമ്യ പഠനം നടത്തിയാല്‍ യുഡിഎഫിന് എ പ്ലസ് ഗ്രേഡ് ലഭിക്കും. ഭരണം ലഭിച്ചാല്‍ മാത്രമല്ല, ഭരണം നഷ്ടമായാലും യുഡിഎഫിലെ മുഴുവന്‍ കക്ഷികളും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it