വിഎസ് പിണറായിക്ക് മാറിക്കൊടുക്കുമെന്ന് പ്രതീക്ഷയെന്ന് നായനാരുടെ പത്‌നി

കണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്നു മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചര്‍. പിണറായിക്കുവേണ്ടി വി എസ് അച്യൂതാനന്ദന്‍ മാറിക്കൊടുക്കുമെന്നാണ് താന്‍ കരുതുന്നത്. കല്ല്യാശ്ശേരിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നാമനിര്‍ദേശപത്രിക നല്‍കുന്നതിനു മുമ്പ് ധര്‍മടത്ത് മല്‍സരിക്കുന്ന സിപിഎം പോളിറ്റ് ബ്യോറോ അംഗം പിണറായി വിജയനും കല്ല്യാശ്ശേരിയിലെ സ്ഥാനാര്‍ഥി ടി വി രാജേഷും ശാരദ ടീച്ചറെ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it