Flash News

വിഎസ് ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്നു നടത്തുമെന്നറിയിച്ചിരുന്ന ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി. കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വി എസ് ഇന്ന്് വൈകീട്ട് സര്‍വകലാശാല സന്ദര്‍ശിക്കുമെന്നാണറിയിച്ചിരുന്നത്്. ഡല്‍ഹിയില്‍ എത്തിയ വിഎസ് രാവിലെ എസ് എഫ് ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it