Flash News

വിഎസ് കാബിനറ്റ് റാങ്കുള്ള ഉപദേശകന്‍

വിഎസ് കാബിനറ്റ് റാങ്കുള്ള ഉപദേശകന്‍
X
vs

[related] മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദനെ ഇടതുമുന്നണി മന്ത്രിസഭയുടെ ഉപദേശകനായി നിയമിച്ചതായി റിപ്പോര്‍ട്ട്. കാബിനറ്റ് റാങ്കുള്ള ഉപദേശകനായാവും വിഎസിനെ നിയമിക്കുക. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എല്‍ഡിഎഫിന്റെ അധ്യക്ഷ സ്ഥാനവും വിഎസിന് നല്‍കാന്‍ എല്‍ഡിഎഫില്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിന്  നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിഎസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പദവി സംബന്ധിച്ചുള്ള കുറിപ്പ് തന്നത് വിഎസ് ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പാണ് വിഎസ് കൈമാറിയത്. ഉപദേഷ്ടാവാക്കണമെന്നും എല്‍ഡിഎഫ് ചെയര്‍മാന്‍ ആക്കണമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. വിഎസിന്റെ പദവി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും എന്നാല്‍ അക്കാര്യം പിബി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it