വിഎസ് ഒളിച്ചുകളി അവസാനിപ്പിക്കണം: ചെന്നിത്തല

തിരുവനന്തപുരം/കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ വി എസ് അച്യുതാനന്ദന്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കാന്‍ സമയമായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ അന്തിമവിധി വരാനിരിക്കെ കഴിഞ്ഞദിവസം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പിണറായിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട അച്യുതാനന്ദന് മണിക്കൂറുകള്‍ക്കം അത് തിരുത്തേണ്ടി വന്നത് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരെങ്കിലും പറഞ്ഞാന്‍ അവരെ കുറ്റം പറയാനാവില്ലെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
അധികാര മോഹത്തിന്റെ പേരില്‍ വി എസ് അച്യുതാനന്ദന്‍ പഴയ നിലപാടുകള്‍ വിഴുങ്ങുകയാണെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസിലും, ടി പി വധത്തിലും എടുത്ത നിലപാടുകള്‍ വിഎസ് വിഴുങ്ങി. വധക്കേസ് പ്രതികളായ പി ജയരാജനേയും കാരായിമാരേയും പാര്‍ട്ടി സംരക്ഷിക്കുന്ന കാര്യത്തിലും വിഎസ് നിലപാട് മാറ്റിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഈ നേതാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വികസനത്തിന് തടസ്സമായത്. സിപിഎമ്മിലും ഇടതുമുന്നണിയിലും ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇടതുഭരണം വന്നാല്‍ പഴയ അവസ്ഥ തന്നെയാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it