വിഎസും പിണറായിയും മല്‍സരിക്കും: യെച്ചൂരി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനും വി എസ് അച്യുതാനന്ദനും മല്‍സരിക്കുമെന്നും എന്നാല്‍ മന്ത്രിസഭാ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആ വികാരം ഉള്‍ക്കൊണ്ടുവേണം നേതാക്കളും പ്രവര്‍ത്തകരും ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍. ഇക്കാര്യം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴക്കെണിയില്‍ കുടുങ്ങിയതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it