Flash News

വിഎസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി;ആരോപണത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തിവക്കില്ല

വിഎസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി;ആരോപണത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തിവക്കില്ല
X


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളുടെ പേരില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ബെര്‍ത്ത് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ്. ആരോപണങ്ങളുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കാനാകില്ല. പദ്ധതിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം ഒരിക്കലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസമാകില്ല- മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഒരു ഭാഗത്ത് അന്വേഷണം നടക്കെ മറ്റൊരു ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നായിരുന്നു വിഎസ് കത്തില്‍ പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it