Flash News

വിഎസിന് ക്യാബിനറ്റ് പദവി നല്‍കാന്‍ പിബി തീരുമാനം

വിഎസിന് ക്യാബിനറ്റ് പദവി നല്‍കാന്‍ പിബി തീരുമാനം
X
vs-at-home
ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായി. സ്വതന്ത്ര ചുമതലയുള്ള പദവിയായിരിക്കും നല്‍കുക.വിഎസിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല.പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍  ഇരട്ടപദവി ബാധകമാവില്ലെന്ന് പിബി വ്യക്തമാക്കി. വിഎസിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കിട്ടികൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുന്ന തരത്തിലുള്ള പദവിയായിരിക്കും വിഎസിന് നല്‍കുക.
സര്‍ക്കാരിന്റെ ഉപദേശകന്‍,കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫ് അധ്യക്ഷ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയ സ്ഥാനങ്ങള്‍ വിഎസിന് നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്.
Next Story

RELATED STORIES

Share it