വിഎസിന്റെ പദവി: മന്ത്രിസഭ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നുചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇക്കാര്യത്തില്‍ വിഎസിന്റെ അഭിപ്രായംകൂടി കേള്‍ക്കാനും തീരുമാനമായി. പദവി സംബന്ധിച്ച പിബി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപോര്‍ട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിനുശേഷം വിഎസുമായി കൂടിയാലോചിക്കും. പദവി നല്‍കുന്നതു സംബന്ധിച്ച് നിയമവശങ്ങള്‍കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.

വിഎസിന്റെ പദവി സംബന്ധിച്ച പിബി തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, വിഎസിന് എന്തു പദവി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരി പറഞ്ഞത്.
അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരില്‍ വിഎസിന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ ധാരണയായെന്നാണു സൂചന. സ്വതന്ത്രാധികാരമുള്ള പദവിയാകും നല്‍കുക. അതേസമയം, കാബിനറ്റ് റാങ്കുള്ള പദവി നല്‍കുന്നതു സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്നാണ് വിഎസ് പ്രതികരിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it