Kollam Local

വിഎച്ച്എസ്ഇ: 75.8 ശതമാനം വിജയം

കൊല്ലം: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ ജില്ലയില്‍ 75.8 ശതമാനം വിജയം. ആകെ 3822 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 3182 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 83.25 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 2897 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിഎച്ച്എസ്ഇയില്‍ ജില്ലയില്‍ വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനുമായി 73.85 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ വിജയശതമാനം.
രണ്ട് വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. കൊട്ടാരക്കര ഗവ.വിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സിലെ ഹസ്‌ന സക്കീര്‍ ഹുസൈനും പുനലൂര്‍ വാളക്കോട് എന്‍എസ് വിവിഎച്ച്എസ്എസ്സിലെ അനു ജോണ്‍സണും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 51 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കൊട്ടാരക്കര തൃക്കണ്ണമംഗലം എസ്‌കെവിഎച്ച്എസ് നൂറുമേനി വിജയം കരസ്ഥമാക്കി. 54 കുട്ടികളില്‍ 53 പേരെ വിജയിപ്പിച്ച പുനലൂര്‍ വാളക്കോട് എന്‍എസ് വിവിഎച്ച്എസ്എസും 50 വിദ്യാര്‍ഥികളില്‍ 49 പേരെ വിജയിപ്പിച്ച കുളക്കട ഗവ.വിഎച്ച്എസ്എസ്സുമാണ് ജില്ലയിലെ മികച്ച മറ്റു സ്‌കൂളുകള്‍. കൊട്ടാരക്കര ഗവ.വിഎച്എസ്എസ് ഫോര്‍ ബോയ്‌സ്(90.91), കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ്(97.92), കരുനാഗപ്പള്ളി വിഎച്ച്എസ്എസ്(96.55), ചാത്തന്നൂര്‍ ഗവ.വിഎച്ച്എസ്എസ്(96.67), പവിത്രേശ്വരം കെഎന്‍എന്‍എംവിഎച്ച്എസ്എസ്(92.65), വെള്ളിമണ്‍ ഗവ.വിഎച്ച്എസ്എസ്(94.64) എന്നിവയാണ് പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം നേടിയ ജില്ലയിലെ സ്‌കൂളുകള്‍.
Next Story

RELATED STORIES

Share it