വിആര്‍എസ് എടുക്കേണ്ടിവരുമെന്ന് ജേക്കബ് തോമസ്‌

കൊച്ചി: കഴിഞ്ഞ ഡിസംബറില്‍ മാത്രം സര്‍ക്കാര്‍ തലത്തി ല്‍ തനിക്കെതിരേ മൂന്നു നീക്കങ്ങള്‍ നടന്നതായി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ അപേക്ഷ യില്‍ പറയുന്നു.
താന്‍ രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും അന്വേഷണ ഏജന്‍സികള്‍ മോശം അന്വേഷണമാണു നടത്തുന്നത്. കേസ് നടത്തിപ്പും മോശമാണ്. അതിനാല്‍ പ്രതികള്‍ വിട്ടയക്കപ്പെടുന്നു. ഈ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്.
വിദേശത്തോ മറ്റോ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഇതുവരെ മറുപടി വന്നിട്ടില്ല. കോടതി ചോദിച്ചിട്ടും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുമെന്നു കരുതുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തന്റെ നിവേദനത്തില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ വിആര്‍എസ് എടുക്കും. അതിനാല്‍ 15 ദിവസത്തിനകം ഈ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it