Flash News

വാഹന രജിസ്‌ട്രേഷന്‍ : സുരേഷ് ഗോപി എംപിയും നികുതി വെട്ടിച്ചു



തിരുവനന്തപുരം: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വാഹനം വാങ്ങി നികുതിവെട്ടിപ്പ് നടത്തി. 2010ലാണ് 80 ലക്ഷത്തോളം വിലവരുന്ന പി വൈ 01 ബിഎ 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കാറാണ് എംപി എന്ന നിലയില്‍ തന്റെ ഔദേ്യാഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്.കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷം രൂപ സംസ്ഥാന ഖജനാവിലേക്ക് ലഭിക്കുമായിരുന്നു. പോണ്ടിച്ചേരി ആര്‍ടി ഓഫിസിലെ രേഖകള്‍ പ്രകാരം 3 സി എ, കാര്‍ത്തിക് അപാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. പക്ഷേ, ഈ വിലാസത്തില്‍ താമസിക്കുന്നവര്‍ക്കോ ഈ ഫഌറ്റില്‍ താമസിക്കുന്നവര്‍ക്കോ സുരേഷ് ഗോപിയെ അറിയില്ല.  ആഡംബര വാഹനങ്ങള്‍ വ്യാജമേല്‍വിലാസങ്ങളില്‍ പോണ്ടിച്ചേരി തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേകം പരിശോധനകള്‍ നടത്താന്‍ എല്ലാ ആര്‍ടിഒ/ ജോയി ന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച് പോണ്ടിച്ചേരി സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയ വേളയില്‍ ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുമ്പോള്‍ സുരേഷ് ഗോപി എംപി ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളൂ.
Next Story

RELATED STORIES

Share it