thiruvananthapuram local

വാഹന മോഷണക്കേസില്‍ അറസ്റ്റിലായി

കാട്ടാക്കട: നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയെ കാട്ടാക്കട പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലയില്‍ പൂവത്തൂര്‍ മേക്കേക്കര വിനു ഭവനില്‍ സേട്ട് വിനു എന്ന വിനുകുമാര്‍ (41) ആണ് അറസ്റ്റിലായത്. കാട്ടാക്കട വെറൈറ്റി മാര്‍ബിളിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന, സ്ഥാപനത്തിലെ ജീവനക്കാരന്‍ ഒറ്റശേഖരമംഗലം സ്വദേശി ബിനുകുമാറിന്റെ ബൈക്ക് ഇക്കഴിഞ്ഞ 21ന് മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാഡോ പോലിസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത്. വാഹനമോഷണ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും വാഹനമോഷണം നടത്തിവരുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. 2016 ഏപ്രിലില്‍ പാറശാല ബിവറേജസിനു സമീപത്തു നിന്നു മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പാപ്പനംകോട്ട് വച്ചുണ്ടായ അപകടത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇയാള്‍ വ്യാജ മേല്‍വിലാസം നല്‍കി രക്ഷപ്പെട്ടിരുന്നു.
ഈ ബൈക്ക് തിരുവനന്തപുരം ട്രാഫിക് പോലിസ് സ്‌റ്റേഷനില്‍ നിന്നു കണ്ടെടുത്തു. ബൈക്കുകള്‍ മോഷ്ടിക്കുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന താക്കോല്‍ക്കൂട്ടവും പോലിസ് കണ്ടെടുത്തു. ജില്ലയിലെ വെള്ളറട, വര്‍ക്കല, കാട്ടാക്കട, പാറശാല എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ വാഹനമോഷണ കേസുകള്‍ ഉണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പി ശിവപ്രസാദിന്റെ നിര്‍ദേശാനുസരണം കാട്ടാക്കട സിഐ ആര്‍ ബൈജുകുമാര്‍, എസ്‌ഐ ഡി ബിജുകുമാര്‍, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷണക്കേസ് പ്രതി യെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it