thiruvananthapuram local

വാഹന പരിശോധനയ്ക്കിടെ സിഐയെ ഇടിച്ചുതെറിപ്പിച്ച ഓട്ടോഡ്രൈവറെ പിടികൂടി

വെള്ളറട: വാഹന പരിശോധനക്കിടെ വെള്ളറട സര്‍ക്കിള്‍ ഇന്‍്‌സ്‌പെക്ടര്‍ രാഗീത്തിനെ ഇടിച്ചുതെറിപ്പിച്ച ശേഷം മുങ്ങിയ ഓട്ടോ ഡ്രൈവറെ പിടികൂടി.
പളുകല്‍ പുരവൂര്‍ പാക്കോട്ടുകോണം മേക്കുംകര പുത്തന്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ (29) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് കുന്നത്തുകാലിലാണ് കേസിനാസ്പദമായ സംഭവം.
വാഹനപരിശോധനക്കിടെ പിടിയിലായ പ്രതിയുമായി സ്റ്റേഷനിലേക്ക് ഓട്ടോയില്‍ വരികയായിരുന്ന സിഐ രാഗിത്തിനെ തള്ളിയിട്ട ശേഷം ഓട്ടോയിടിപ്പിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിഐ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. റോഡില്‍ കിടന്ന സിഐയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
നിരവധി കേസുകളിലെ പ്രതിയും സ്പിരിറ്റ് മാഫിയ തലവനുമായിരുന്ന സുരേഷ് കുമാറിനെ നിരവധി തവണ പിടികൂടാന്‍ പോലിസ് ശ്രമിച്ചെങ്കിലും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു പതിവ്. കുന്നത്തുകാല്‍ ഓട്ടോ സ്റ്റാന്റിലെ ഗുണ്ടയും സാമൂഹിക വിരുദ്ധനുമാണ് സിഐ ആക്രമണ കേസിലെ പ്രതി.
ഇന്നലെ പാറശാല സിഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വെള്ളറട എസ്‌ഐ ഷീബുകുമാര്‍, ആര്യന്‍കോട് എസ്‌ഐ നിയാസ്, എഎസ്‌ഐ ഗോപകുമാര്‍, ഹെല്‍ട്രോഴ്‌സന്‍, സജിന്‍, ശശികുമാര്‍, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘം മാരായമുട്ടത്തു നിന്നാണ് സുരേഷ് കുമാറിനെ പിടികൂടിയത്. വധശ്രമത്തിനും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it