Flash News

വാഹന പണിമുടക്കില്‍ നിന്ന് പ്രബല സംഘടനകള്‍ പിന്മാറി



കൊച്ചി: ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ചരക്കുവാഹനങ്ങള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ഇടത്തരം ചരക്കുവാഹനങ്ങളും ടാക്‌സികളും ബസ്സുകളും സമരത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ പണിമുടക്ക് സംസ്ഥാനത്തെ സാരമായി ബാധിക്കില്ല. അതേസമയം, കേരളത്തിലെ ലോറികള്‍  പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പങ്കെടുക്കുന്നില്ലെങ്കിലും സമരത്തെ എതിര്‍ക്കുന്നില്ലെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, ട്രക്കുടമകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ജിഎസ്ടിയിലെ നിബന്ധന ഒഴിവാക്കുക എന്നിവയാണ് സമരം പ്രഖ്യാപിച്ച സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.
Next Story

RELATED STORIES

Share it