വാഹന നിയന്ത്രണം 15നു ശേഷം തുടരില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നഗരത്തിലെ വാഹന നിയന്ത്രണം ഈമാസം 15നു ശേഷം തുടരില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. 15നു ശേഷവും നിയന്ത്രണം തുടരുമെന്ന് ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞുവെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ഒറ്റസംഖ്യയോ ഇരട്ട സംഖ്യയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനം തടഞ്ഞുകൊണ്ടാണ് നിയന്ത്രണം. ഈ മാസം ഒന്നുമുതല്‍ 15വരെയുള്ള പരീക്ഷണകാലയളവിലെ വിവരങ്ങള്‍ പരിശോധിക്കുമെന്ന് ഗോപാല്‍ റായ് വ്യക്തമാക്കി.
വാഹന നിയന്ത്രണത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായും റായ് പറഞ്ഞു. നിയന്ത്രണത്തിന്റെ കാര്യത്തില്‍ എന്തു തുടര്‍ നടപടികള്‍ എടുക്കണമെന്നു സംബന്ധിച്ച് 15നുശേഷം തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വാഹന നിയന്ത്രണം സംബന്ധിച്ച വിവിധ ഹരജികളില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ വിശദീകരണം.
Next Story

RELATED STORIES

Share it