വാഹന നിയന്ത്രണം; ഡല്‍ഹി മന്ത്രിമാര്‍ എത്തിയത് ബൈക്കിലും ബസ്സിലും

ന്യൂഡല്‍ഹി: മലിനീകരണം കുറയ്ക്കുന്നതിനായി ഡല്‍ഹിയി ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാഹന നിയന്ത്രണം നിലവില്‍വന്ന വെള്ളിയാഴ്ച കെജ്‌രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലെത്തിയത് മോട്ടോര്‍ ബൈക്കിലും ബസ്സിലും ഇ റിക്ഷയിലും. വാഹന നിയന്ത്രണം വിജയിപ്പിച്ചതിനു ഡല്‍ഹിയിലെ ജനങ്ങളെ മന്ത്രിമാര്‍ അഭിനന്ദിച്ചു. പദ്ധതിയുടെ ഭാവി ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി ടൂറിസം മന്ത്രി കപില്‍ മിശ്രയാണ് മോട്ടോര്‍ ബൈക്കില്‍ ആദ്യം എത്തിയത്. യമുനാ വിഹാറിലെ തന്റെ വീട്ടില്‍നിന്നും 20 മിനിറ്റുകൊണ്ട് തനിക്ക് സെക്രട്ടേറിയറ്റില്‍ എത്താനായെന്ന് അദ്ദേഹം പറഞ്ഞു.
റോഡുകളില്‍ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. ആരും നിയമം ലംഘിക്കുന്നതായി കണ്ടില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ത്യാഗം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 14 ദിവസവും മോട്ടോര്‍ ബൈക്കി ല്‍ വരാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
എന്നാല്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തന്റെ ഒറ്റ നമ്പര്‍ കാറിലാണ് എത്തിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ പദ്ധതി സ്വീകരിച്ചെന്നും ജനദൗത്യം വിജയിപ്പിക്കാനായി സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it