thrissur local

വാഹന ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ പൊളിച്ചുമാറ്റാന്‍ ധാരണ

കുന്നംകുളം: നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വാഹന ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തുണുകള്‍ പൊളിച്ച് മാറ്റാന്‍ ധാരണ.
വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പൊതുജനാഭിപ്രായം ഉയര്‍ന്നതോടെയാണ് കോണ്‍ക്രീറ്റ് തുണുകള്‍ മാറ്റി പകരം എടുത്തുമാറ്റാന്‍ കഴിയുന്ന ബാരിക്കേഡ് സ്ഥാപിക്കാന്‍ നഗരസഭ അധികൃതരുടെയും പോലിസിന്റെയും നീക്കം. കഴിഞ്ഞ ഏഴ് മുതലാണ് നഗരത്തില്‍ വണ്‍വേ പരിഷ്‌ക്കാരം നടപ്പിലാക്കിയത്.
തൃശൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നഗരസഭ കെട്ടിടത്തിനോട് ചേര്‍ന്നുള്ള റോഡിലൂടെയാണ് നഗരത്തിലേക്ക് പ്രവേശിച്ചിരുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ നിരോധിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് കോണ്‍ക്രീറ്റ് തുണുകള്‍ സ്ഥാപിച്ചത്.
കോണ്‍ക്രീറ്റ് തുണില്‍ വാഹനങ്ങള്‍ ഇടിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെയാണ് കോണ്‍ക്രീറ്റ് തുണുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നഗരസഭ സെക്രട്ടറി കെ കെ മനോജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, നഗരസഭ എഞ്ചിനീയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.
അടുത്ത ദിവസങ്ങളില്‍ തുണുകള്‍ മാറ്റി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിക്കും.
Next Story

RELATED STORIES

Share it