thrissur local

വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം: വാഹന ഉടമ പിടിയില്‍

കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹന ഉടമയെ പോലിസ് പിടികൂടി. പുല്ലൂറ്റ് വളപ്പില്‍ പ്രജിത്തിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം പുല്ലൂറ്റ് പാലത്തിന് സമീപം ഇയാളുടെ കാര്‍ എറിയാട് സ്വദേശിയായ യുവാവിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവ് മരിച്ചു.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തെ കുറിച്ച് പോലിസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും സംഭവ സ്ഥലത്ത് നിന്നും വാഹനത്തിന്റെ പൊട്ടിയടര്‍ന്ന ഭാഗവും ലഭിച്ചതോടെയാണ് വാഹന ഉടമയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ വാഹന ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it