kasaragod local

വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ ആശ്രിതര്‍ക്ക് 41 ലക്ഷം നഷ്ടപരിഹാരം

വിദ്യാനഗര്‍: സ്‌കൂട്ടറില്‍ ബസിടിച്ച് മരിച്ച പ്രവാസി മലയാളിയുടെ ആശ്രിതര്‍ക്ക് 41.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വാഹനാപകട തര്‍ക്കപരിഹാര കോടതി വിധിച്ചു. ഖത്തറില്‍ ഡയമണ്ട് ഗ്രൂപ്പ് ജീവനക്കാരനും നെല്ലിക്കുന്ന് സിടിഎം വളപ്പ് മസ്ജിദ് റോഡിലെ അബ്ദുര്‍റഹ്്മാന്റെ മകനുമായ എന്‍ എ അബ്ദുന്നാസറി(38)ന്റെ ആശ്രിതര്‍ക്ക് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2014 ഒക്ടോബര്‍ 14ന് മകന്‍ മുഹമ്മദ് നൗഫലു(നാല്)മായി കുമ്പളയിലേക്ക് പോകാനായി സീതാംഗോളി റോഡിലൂടെ സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസിടിച്ച് മരിച്ച കേസിലാണ് നഷ്ടപരിഹാരം. മകന് നിസാര പരിക്കേറ്റിരുന്നു. വാദി ഭാഗത്തിന് വേണ്ടി അഡ്വ. കെ കുമാരന്‍നായര്‍ ഹാജരായി.
Next Story

RELATED STORIES

Share it