Flash News

വാഹനാപകടത്തിന് കാരണം നല്ല റോഡുകള്‍: ബിജെപി നേതാവ്

വാഹനാപകടത്തിന് കാരണം നല്ല റോഡുകള്‍: ബിജെപി നേതാവ്
X
പട്‌ന:  വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം നല്ല റോഡുകളാണെന്ന് ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി. കഴിഞ്ഞ ദിവസം ബസ് ജെസിബിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിക്കവെയാണ് സുശീല്‍ മോഡിയുടെ പ്രസ്താവന.



ബീഹാറിലെ റോഡുകള്‍ പഴയതിനേക്കാള്‍ മെച്ചപ്പെട്ടതും ഡ്രൈവര്‍മാരുടെ അമിത വേഗതയുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മോഡി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും അമിത വേഗത നിയന്ത്രിക്കുന്നതിനും പുതിയ നിയമം കൊണ്ടുവരുമെന്നും മോഡി പറഞ്ഞു.
ബീഹാറില്‍ ഒരു മാസത്തിനിടെ മൂന്ന് വലിയ അപകടങ്ങളാണുണ്ടായത്. ബസില്‍ ജെ.സി.ബി ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബി.ജെ.പി നേതാവ് ഓടിച്ച എസ്.യു.വി ഇടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ചിരുന്നു. 19ന് പാട്‌നയില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിക്കുകയും 35ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it