വാഹനാപകടം: ഹേമമാലിനി രക്ഷപ്പെട്ടു

മഥുര: വാഹനാപകടത്തില്‍ ബോളിവുഡ് നടിയും പാര്‍ലമെന്റംഗവുമായ ഹേമമാലിനി രക്ഷപ്പെട്ടു. ഹേമയുടെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹേമമാലിനി സുരക്ഷിതയാണെന്ന് സിറ്റി പോലിസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീന്‍ദയാല്‍ ഉപാധ്യായ വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലേക്കു പോവുകയായിരുന്നു അവര്‍. വാഹനവ്യൂഹത്തിലെ ഒരു കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങളും നിന്നു. ഈ സമയം വേഗത്തില്‍ വന്ന ഒരു കാര്‍ ഹേമയുടെ വാഹനത്തില്‍ ഉരസുകയായിരുന്നുവെന്ന് ബിജെപി നേതാവ് സഞ്ജയ് ഗോവില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം രാജസ്ഥാനില്‍ വച്ചും ഹേമയുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആ അപകടത്തില്‍ നാലു വയസ്സുകാരി മരിക്കുകയും ഹേമയടക്കം അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it