Flash News

വാഹനാപകടം : സിദ്ധാര്‍ഥ് ഭരതന്‍ ഗുരുതരാവസ്ഥയില്‍

വാഹനാപകടം : സിദ്ധാര്‍ഥ് ഭരതന്‍ ഗുരുതരാവസ്ഥയില്‍
X
.
sidharth bharath
.
കൊച്ചി:
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍ കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ മതിലിലിടിച്ചാണ് അപകടം.

തലയ്ക്കു ഗുരുതരപരിക്കുകളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഖ്യാത സംവിധായകന്‍ ഭരതന്റെയും ചലച്ചിത്രനടി കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ? എന്നീ സിനിമകളുടെ സംവിധായകനാണ്്. നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത്് ചുവടുറപ്പിച്ച സിദ്ധാര്‍ഥ്്്രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it