kozhikode local

വാഹനാപകടം തുടര്‍ക്കഥ; ഓടക്കുന്നില്‍ വീടിന്റെ ചുറ്റുമതില്‍ വീണ്ടും തകര്‍ന്നു

താമരശ്ശേരി: ഓടക്കുന്നില്‍ വീണ്ടും വാഹനാപകടം. വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. പരപ്പന്‍ പൊയിലിനു സമീപം ഓടക്കുന്ന് വളവിലാണ് അപകടം. ഓടക്കുന്ന് നാസറിന്റെ വീടിന്റെ ചുറ്റുമതിലാണ് ബസ് ഇടിച്ചു തകര്‍ന്നത്. കോഴിക്കോട് നിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍ പെട്ടത്. രണ്ടാഴ്ച മുമ്പ് ലോറിയിടിച്ച് ഈ മതില്‍ തകര്‍ന്നിരുന്നു.
മതില്‍ പുതുക്കി പണി കഴിഞ്ഞ ദിവസം തന്നെയാണ് വീണ്ടും അപകടം നടന്നിരിക്കുന്നത്. ഇവിടെ അഞ്ചാമത്തെ തവണയാണ് വാഹന അപകടമുണ്ടാവുന്നത്.
ഈ അപകടങ്ങളിലെല്ലാം ഈ ചുറ്റുമതില്‍ തകര്‍ന്നിരുന്നു. വളവും നേരിയ ഇറക്കവുമുള്ള പ്രദേശമാണ് ഇത്. മുന്നറിയിപ്പ് ബോര്‍ഡോ സിഗ്നലുകളോ ഇല്ലാത്തതാണ് നിരന്തരം അപകടത്തിന് കാരണമാവുന്നതെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it