വാഹനാപകടം: ജിഡി എന്‍ട്രി ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: വാഹനാപകടമുണ്ടായാല്‍ പിന്നെ അതിന്റെ ബാക്കി നടപടികള്‍ക്കായി ഒരു നേട്ടോട്ടം തന്നെ വേണ്ടിവരാറുണ്ട്. ഇതില്‍ പ്രധാനമാണ് ജിഡി എന്‍ട്രി (ജനറല്‍ ഡയറി) ലഭിക്കാനുള്ള നടത്തം. അപകടം സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാനാണു ജിഡി എന്‍ട്രി ആവശ്യമായി വരുന്നത്. ഒരു പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുന്ന പോലിസ് റിക്കാര്‍ഡാണ് ജനറല്‍ ഡയറി. ഇതില്‍ പരാതി, അപകടങ്ങള്‍, മറ്റ് അക്രമസംഭവങ്ങള്‍ തുടങ്ങിയവയെല്ലാം രേഖപ്പെടുത്തണം.
അപകടം നടന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണു സാധാരണഗതിയില്‍ ജിഡി എന്‍ട്രി എടുക്കേണ്ടത്. എന്നാല്‍, ഈ സേവനം കൂടുതല്‍ ഉദാരമാക്കുന്നതിനായി ജിഡി എന്‍ട്രി ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുകയാണു കേരള പോലിസ്. കേരള പോലിസിന്റെ തുണ എന്ന വെബ്സൈറ്റ് മുഖേനയാണ് ഇപ്പോള്‍ ഈ സേവനം ജനങ്ങളിലെത്തിക്കുന്നത്. വേേു:െ//വtuിമ.സലൃമഹമുീഹശരല.ഴീ്.ശി എന്ന വെബ്സൈറ്റില്‍ കയറി പേരും മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു തവണ രജിസ്ട്രേഷന്‍ നടത്തിയാല്‍ പിന്നീട് പോലിസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താം.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനായി ജിഡി എന്‍ട്രി ലഭിക്കാന്‍ സിറ്റിസണ്‍ ഇന്‍ഷര്‍മേഷന്‍ ബട്ടണില്‍ ജിഡി സര്‍ച്ച് ആന്റ് പ്രിന്റ് എന്ന ഓപ്ഷനില്‍ ജില്ല, പോലിസ് സ്റ്റേഷന്‍, തിയ്യതി എന്നിവ നല്‍കി വിവരങ്ങള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കും.

Next Story

RELATED STORIES

Share it