Kottayam Local

വാഹനമോഷണക്കേസ് പ്രതി 27 വര്‍ഷത്തിനു ശേഷം പിടിയില്‍

പാലാ: വാഹനമേഷണക്കേസിലെ പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിനു ശേഷം പിടിയില്‍. കടപ്പാട്ടൂര്‍ പേരൂര്‍ ബാബു(55)വിനെയാണ് ഷാഡോ പോലിസ് അറസ്റ്റു ചെയ്തത്.
1988 ല്‍ വാഹനം മോഷ്ടിച്ചു വിറ്റ ബാബുവിനെതിരേ കേസെടുത്തിരുന്നുവെങ്കിലും പോലിസില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. മാവേലിക്കര, തിരുവല്ല ഭാഗങ്ങളില്‍ പാസ്റ്ററായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ച് ജില്ലാ പോലിസ് ചീഫ് സതീശ് ബിനോയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഷാഡോ പോലിസിലെ എഎസ്‌ഐ തോമസ് സേവ്യര്‍, ഷെറിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പാലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
Next Story

RELATED STORIES

Share it