kasaragod local

വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ലീസിന് നല്‍കി ഉടമകളെ കബളിപ്പിച്ചയാള്‍ക്കെതിരേ പരാതി

കാസര്‍കോട്: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം ഉടമകള്‍ അറിയാതെ മറിച്ച് ലീസിന് നല്‍കി വാഹന ഉടമകളെ വഞ്ചിക്കുന്ന യുവാവിനെതിരേ പരാതി.
ചേരങ്കൈ സ്വദേശിയായ മൊയ്തുവിനെതിരേയാ ണ് വാഹനങ്ങള്‍ നല്‍കിയവര്‍ പരാതിയുമായി കഴിഞ്ഞ ദിവസം കാസര്‍കോട് പോലിസ് സ്‌റ്റേഷനിലെത്തിയത്.
പോലിസ് പരാതി സ്വീകരിച്ച ശേഷം യുവാവിനെ കണ്ടെത്താന്‍ നടപടി തുടങ്ങി. സ്വിഫ്റ്റ്, ആള്‍ട്ടോ, ഇന്നോവ തുടങ്ങിയ വാഹനങ്ങളാണ് മൊയ്തു പലരില്‍ നിന്നും വാടകയ്ക്ക് വാങ്ങുന്നത്.
പതിനായിരം രൂപ മുതല്‍ മുപ്പതിനായിരം വരേ മാസവാടക ഇനത്തില്‍ ഉടമകള്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയാണ് വാഹനങ്ങള്‍ വാങ്ങുന്നത്. ആദ്യം വാഹന ഉടമകള്‍ക്ക് മാസവാടക കൃത്യമായി നല്‍കി. പിന്നീടാണ് വാടക നല്‍കാതെ മുങ്ങി നടക്കാന്‍ തുടങ്ങിയത്. അന്വേഷിച്ചപ്പോഴാണ് വാഹനങ്ങള്‍ തങ്ങളറിയാതെ പലര്‍ക്കും വലിയ തുക വാങ്ങി ലീസിന് നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് വാഹന ഉടമകള്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it