Kottayam Local

വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് എസ്ഡിപിഐ പ്രതിഷേധം

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടും ഇന്ധനവില ദിനംപ്രതി വര്‍ധിച്ചിട്ടും നികുതി കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്‌ക്കെതിരേ എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേക്കര്‍ ജങ്ഷനില്‍ 10 മിനിറ്റ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് ജില്ലാ പ്രസിഡന്റ് യു നവാസ്, ഷെഫീഖ് റസാഖ്, പി എ മുഹമ്മദ് ബഷീര്‍ നേതൃതം നല്‍കി.
ഈരാറ്റുപേട്ട: എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ്, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കീഴേടം, സെക്രട്ടറി നജീബ് പാറത്തോട്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപള്ളില്‍ കമ്മിറ്റി അംഗങ്ങളായ യാസിര്‍ കാരയ്കാട്, അയ്യൂബ് ഖാന്‍ കാസിം, എസ്ഡിടിയു മേഖലാ പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, സെക്രട്ടറി വി എസ് ഹിലാല്‍, ഹാഷിം ലബ്ബ, റബീസ് പാറത്താഴയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി.
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ ഹൈവേ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം നടത്തി. രാവിലെ 9.30 മുതല്‍ 9.40 വരെ 10 മിനിറ്റ് നേരം മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം സമരം നടത്തിയത്. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അശറഫ് ആലപ്ര, വി എസ് അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ചങ്ങനാശ്ശേരി: എസ്ഡിപിഐ ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നഗരം ചുറ്റി കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്് അല്‍ത്താഫ് ഹസന്‍, സെക്രട്ടറി റെസി പറക്കവെട്ടി, എസ്ഡിടിയു ജില്ലാ സെക്രട്ടറി അനീഷ് തെങ്ങണാ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it