kozhikode local

വാഹനങ്ങള്‍ പൂട്ടിയിടുന്ന സമ്പ്രദായം നിര്‍ത്തലാക്കണം: കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്‌

കോഴിക്കോട്: അടുത്ത കാലത്തായി കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പോലിസ് ചങ്ങലയും പൂട്ടുമിട്ടു ലോക്ക് ചെയ്യുന്നത് പതിവായിരിക്കുകയാണ്. നിയമം ലംഘിച്ച് നിര്‍ത്തിയിട്ടിരിക്കുന്ന  വാഹനങ്ങളുടെ പേരില്‍ കേസെടുത്ത് കോടതിയില്‍ അയക്കുന്നതിന് പകരം പോലിസ് സ്വയം കോടതിയാവുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയും നീതി നിഷേധവുമാണ്.
തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള അവസരം നല്‍കാതെ പിഴയടച്ചാലേ വാഹനം വിട്ടുതരികയുള്ളൂ എന്ന പോലിസ് നിലപാട് മനുഷ്യത്വ രഹിതവും തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണ്. നഗരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാവശ്യമായ സൗകര്യം ലഭ്യമാക്കാതെ വാഹനം ഉപയോഗിക്കുന്നവരോട് പോലിസുകാര്‍ ചെയ്യുന്ന ഈ ക്രൂരത അടിയന്തിരമായി നിര്‍ത്തലാക്കണമെന്ന് കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ഹീനമായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുന്നതാണെന്നും യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. എ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it