palakkad local

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്‌

കൊല്ലങ്കോട്: കൊല്ലങ്കോട്പുതുനഗരം പാതയില്‍ വൈദ്യശാല വളവില്‍ സ്—ക്വോഡാ ഇലട്രിസിറ്റി ട്രാന്‍സ്‌ഫോര്‍മറിനു  സമീപം ഇന്നലെ വൈകുന്നേരം മൂന്നരയോടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. പാലക്കാട് ഒലവക്കോട് എഫ്‌സിഐയില്‍ നിന്നും മുതലമട വെയര്‍ ഹൗസിലേക്ക് 200 ചാക്ക് പച്ചരിയുമായി വന്ന ലോറിയും വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ സര്‍വീസ് ജോലിയുമായി പ്രവര്‍ത്തിച്ച് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ജീവനക്കാര്‍ സഞ്ചരിച്ച മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ലോറി പടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങി എങ്കിലും സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ ഇടിക്കാത്തത് അപകടം ഒഴിവാക്കി. ഒറ്റപ്പാലം സ്വദേശി രാമദാസ്(58),  തത്തമംഗലം അക്ബര്‍ അലി (40) ധോണിയില്‍ വിജയന്‍(54), കൊടുവായൂരിലെ സുജിത് (33) എന്നിവര്‍ക്കാണ് പരുക്ക്. രാമദാസിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ചിറ്റൂരിലും ആശുപത്രിയിലെത്തിച്ചു.
അരി ലോറി െ്രെഡവര്‍ പുതുപ്പരിയാരം സ്വദേശി കൃഷ്ണകുമാര്‍(40) കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ചിറ്റൂര്‍ ഫയര്‍ സര്‍വ്വീസ് കൊല്ലങ്കോട് പോലിസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ചിറ്റൂര്‍ താലൂക്ക് സപ്ലയ്‌സ് ഓഫിസര്‍  മനോജിന്റെ നിര്‍ദ്ദേശപ്രകാരം അപകടം നടന്ന ലോറിയില്‍ നിന്നും അരിച്ചാക്കുകള്‍ മാറ്റി മുതലമട വെയര്‍ ഹൗസില്‍ എത്തിച്ചു. അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്.
ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടതോടെ വളവില്‍ അമിത വേഗത്തില്‍ വന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനായില്ല. ഇടിയുചെ ആഘാതത്തില്‍ മിനിലോറി മുപ്പത് മീറ്ററോളം പുറകിലോട്ട് വന്നു പാതയോരത്തുള്ള വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്‌ഫോര്‍മറില്‍ അടുത്തുവരേ എത്തി. വാഹനം തെന്നിമാറിയത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Next Story

RELATED STORIES

Share it